Kannil Kannil Vishal Chandrashekhar Lyrics

Album Name Sita Ramam (Malayalam) (Extended Version) (Original Motion Picture Soundtrack)
Artist Vishal Chandrashekhar
Track Name Kannil Kannil
Music Vishal Chandrashekhar
Label Sony Music Entertainment India Pvt. Ltd.
Release Year 2022
Duration 03:52
Release Date 2022-09-08

Kannil Kannil Lyrics

കാലം നമ്മിൽ തന്നോരീവരം
സുധീപ്തമീ സ്വയംവരം
സ്വപനം പോലിന്നീ സമാഗമം
മനം മുഖം സുഹാസിതം
ഉയിര്കളലിയുന്നുവോ
മുകിൽ കുടഞ്ഞ മാരിയിൽ
ഇനിയനുരാഗമായ്
മധുരമറിഞ്ഞിടാം
വിരലുകൾ കോർത്തിടാം
അരികിലിരുന്നിടാം സാധാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ്
കടലുപോലെ പ്രണയമായ് ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ്
കടലുപോലെ പ്രണയമായ് ഈ സുദിനമാനന്ദമായ്

തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം
പാട്ടൊന്നു പാടി തരാം
നാളേറെയായ് നമ്മൾ കാത്തിടുമീ
മോഹങ്ങൾ പങ്കു വെക്കാം
അനുപമ സ്നേഹ ലോലമാം
നറുചിരി തൂകി നിന്നു നാം
ഇനിവരും പകലു മിരവും
നിറയുമറിയൊരാൾ നിറങ്ങളാൽ
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ്
കടലുപോലെ പ്രണയമായ് ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ്
കടലുപോലെ പ്രണയമായ് ഈ സുദിനമാനന്ദമായ്

ഒരു പുഴയായ് ഒഴുകുവാൻ ദിശകൾ തേടി നാം
പുതുശലഭ മതെന്നപോൽ
വനികൾ തേടി നാം
പുലരിയിലെത്ര മാത്രകൾ
ഇരുമനമൊന്നുചേർന്നിടാം
പലവുരു തനിയെ ഉണരും
പ്രണയ കാവ്യമായ്
ഇതാ ഇതാ
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ്
കടലുപോലെ പ്രണയമായ് ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ്
കടലുപോലെ പ്രണയമായ് ഈ സുദിനമാനന്ദമായ്

Related Posts